ഇവിഎംനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍… വീണ്ടും സുപ്രീംകോടതിയിലേക്ക്

Print Friendly, PDF & Email

വോട്ടിങ് മെഷീനെതിരെ വീണ്ടും പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്ത്. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം അല്ലെങ്കില്‍ വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണണം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമായിരുന്നു 20ഓളം പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കള്‍ ഒറ്റക്കെട്ടായി ഈ ആവശ്യം ഉന്നയിച്ചത്. അതിനായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍.

50 ശതമാനം വോട്ടുകള്‍ എണ്ണിയാല്‍ ആറ് ദിവസമെങ്കിലും എടുക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദം തെറ്റാണ്. തിരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.പേപ്പര്‍ ബാലറ്റുകള്‍ എണ്ണുന്ന കാലത്ത് 24 മണിക്കൂറാണ് പൂര്‍ണ്ണ ഫലത്തിനായി എടുത്തിരുന്നത്.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പു നടന്നപ്പോള്‍ വ്യാപക പരാതിയാണ് ഇവിഎംനേ പറ്റി ഉണ്ടായത് പലയിടത്തും ഇിവിഎം തകരാറിലായിരുന്നു. ചിലയിടത്ത് വോട്ടു ചെയ്തതിനല്ല വോട്ട് പോയത് എന്ന പരാതികളും ഉണ്ടായി. ഇത് രാജ്യത്ത് തിരഞ്ഞടുപ്പിന്‍റെ നിഷ്പക്ഷതയെ തന്നെ സംശയിക്കുവാന്‍ കാരണമായിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഏഴ്സെക്കന്‍ഡിനു പകരം മൂന്ന് സെക്കന്‍ഡ് മാത്രമാണ് വോട്ട് ചെയ്ത പാര്‍ട്ടിയുടെ ചെയ്ത ചിഹ്നം വിവിപാറ്റില്‍ കാണാനാകുന്നത്. ഇത് ഏഴ് സെക്കന്‍ഡെങ്കിലും ആക്കണമെന്നും. മൂന്നുസെക്കന്‍ണ്ടുകള്‍ കൊണ്ട് വോട്ടര‍്ക്ക് വായിക്കുവാന്‍ കഴിയില്ല എന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ചു വിവിപാറ്റ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു.പരാജയപ്പെടുമെന്ന് ബോധ്യപ്പെട്ട പ്രതിപക്ഷ പാര്‍ട്ടകള്‍ വോട്ടിങ്ങ് മഷിനെ പഴിചാരുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

  •  
  •  
  •  
  •  
  •  
  •  
  •