ഇന്ത്യ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക്‌…?

Print Friendly, PDF & Email

ഇന്ത്യ അഭിമുഖീകരിക്കുവാന്‍ പോകുന്നത് വന്‍ സാമ്പത്തിക തകര്‍ച്ച
രൂപയുടെ വിലയിടിവ് കാരണം ഹ്രസ്വകാല വിദേശവായ്പകളുടെ തിരിച്ചടവില്‍മാത്രം ഇന്ത്യക്ക് വരും മാസങ്ങളില്‍ 70,000 കോടി രൂപയുടെ അധികബാധ്യത വരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണവിഭാഗം കണക്കാക്കുന്നു.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിക്കുകയാണ്. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ 70 ഡോളര്‍ വരെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനം ഇറക്കുമതിയാണ്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ കൂടുതല്‍ പണം ഇറക്കുമതിക്കായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇതോടൊപ്പം രൂപയുടെ മൂല്യം അന്താരാഷ്ട്ര തലത്തില്‍ ഇടിഞ്ഞു.   ഇറക്കുമതിക്ക് കൂടുതല്‍ തുക മാറ്റി വയ്ക്കേണ്ടി വന്നു. ഡോളറിന്റെ മൂല്യം ഉയരുന്നതു കൊണ്ട് തന്നെ ഇറക്കുമതി ചെലവും കൂടി. അതിലൂടെ ഇന്ത്യന്‍ പണം വിദേശ വിപണയിലേക്ക് ഒഴുകുകയാണ്.  ഇത് രൂപയെ ദുര്‍ബലമാക്കുന്നു.

ചരിത്രത്തിലില്ലാത്തവിധം പ്രതിസന്ധിയെ നേരിടുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരുത്തുള്ളതാക്കാന്‍ പ്രധാനമന്ത്രി മോദി നടപ്പാക്കിയ ജി.എസ്.ടിയും നോട്ടു നിരോധനവും ഏല്‍പ്പിച്ച ആഘാതമാണ് എല്ലാത്തിനും കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യത്തിലെ ചെറുകിട വ്യവസായങ്ങളെല്ലാം തന്നെ തകര്‍ച്ചയെ നേരിടുകയാണ്. നോട്ടുനിരോധനത്തോടെ തളര്‍ന്നുപോയ ചെറുകിട വ്യവസായമേഖലക്ക് പിന്നീട് യാതൊരു ആസൂത്രണവുമില്ലാതെ നടപ്പിലാക്കിയ ജിഎസ്ടി ഇരുട്ടടിയായി. ഇതോടെ പൂര്‍ണ്ണമായും തകര്‍ന്ന വ്യവസായ മേഖലക്ക് ഇതുവരെയായിയ്യും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.

നിയന്ത്രണമില്ലാതെ തുടരുന്ന വിലക്കയറ്റം. പൊതു ജീവിതത്തെ താറുമാറാക്കിയിരിക്കുന്നു. ജിഎസ്ടി വരുന്നതോടെ നികുതി കുറയുമെന്നും ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവുണ്ടാകുമെന്നും കെട്ടിഘോഷിച്ചിരുന്നുവെങ്കിലും അതെല്ലാം പാഴ്‌വാക്കായി പണ്ടുണ്ടായിരുന്ന നിരവധി നികുതിയടക്കമുള്ള വിലയുടെകൂടെ പുതുതായി വന്ന ജിഎസ്ടിയും കൂടി നല്‍കണ്ട ഗതികേടിലായി ഉപഭോക്താക്കള്‍. അതോടൊപ്പം അനിയന്ത്രിതമായി ഉയരുന്ന ഇന്ധനവിലയും ഇന്ത്യന്‍ വിപണിയെ തകര്‍ത്തു. അങ്ങനെ തിളങ്ങുന്ന ഇന്ത്യയാകാനുള്ള രാജ്യത്തിന്റെ യാത്ര കിതപ്പിലേക്കാണ് എത്തുന്നത്.

 

 

 

 

(Visited 39 times, 1 visits today)
 • 11
 •  
 •  
 •  
 •  
 •  
 •  
 •  
  11
  Shares

Pravasabhumi Facebook

SuperWebTricks Loading...