ഇന്ത്യയെ നിരീക്ഷിക്കാന്‍ പാകിസ്താന്‌ പുതിയ ബഹിരാകാശ പദ്ധതി

Print Friendly, PDF & Email

ബഹിരാകാശ രംഗത്ത് കൂടുതല്‍ ശക്തരാകാനും ഇന്ത്യയെ കാര്യക്ഷമമായി നിരീക്ഷിക്കാനുമായി പാകിസ്താന്‍ പുതിയ ബഹിരാകാശ പദ്ധതിയ്ക്ക് രൂപം നല്‍കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 470 കോടി രൂപയാണ് പാകിസ്താന്റെ ബഹിരാകാശ സംഘടനയായ സ്‌പേസ് ആന്റ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷനായി [സ്പാര്‍ക്കോ] നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 255 കോടി രൂപയും പുതിയ മൂന്ന് ബഹിരാകാശ പദ്ധതികള്‍ക്കായാണ് വിനിയോഗിക്കുക. പാക് മാധ്യമമായ ദി ഡോണ്‍ ആണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സിവില്‍, മിലിട്ടറി ആവശ്യങ്ങള്‍ക്കായി പ്രധാനമായും അമേരിക്ക, ഫ്രാന്‍സ്, എന്നീ രാജ്യങ്ങളെയാണ് പാകിസ്താന്‍ ആശ്രയിക്കുന്നത്. വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതിന് കുറവു വരുത്താനും കൂടിയാണ് പാകിസ്താന്റെ ശ്രമമെന്നും ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

(Visited 28 times, 1 visits today)
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
  3
  Shares