ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരമാണ് ചെറുപയര്‍.

Print Friendly, PDF & Email

കൊയ്തെടുക്കുന്ന വയലില്‍ ഉഴുന്നും വന്‍പയറും കൃഷിയിറക്കാറുണ്ടെങ്കിലും ചെറുപയര്‍ നമ്മുടെ നാട്ടില്‍ വലിയ പ്രചാരത്തിലില്ല. ചെറിയ ചെലവില്‍ നല്ല ലാഭമുണ്ടാക്കാവുന്ന വിളയാണ് ചെറുപയര്‍. നെല്‍വയലില്‍ മാത്രമല്ല, തെങ്ങ്, വാഴ, മരച്ചീനി, ചേമ്പ് തുടങ്ങിയവയ്ക്കൊപ്പം ഇടവിളയാക്കാനും ചെറുപയര്‍ മിടുക്കനാണ്.

നിറഞ്ഞ പൊട്ടാസ്യവും ഇരുമ്പുസത്തും, പ്രോട്ടീനും, വിറ്റാമിനും ഒപ്പം നാരുകളും ചെറുപയറിനെ ഡയറ്റീഷ്യന്മാരുടെ പ്രിയതാരമാക്കുന്നു. കലോറി കുറച്ച് സമീകൃതാഹാരമാക്കാനും മുളപ്പിച്ച ചെറുപയറോളം പോന്ന മറ്റൊന്നില്ല. പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തില്‍ ഒഴിച്ചൂകൂടാനാവാത്ത ഒന്നാണ് ചെറുപയര്‍.
ഭാരതത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യുന്നതും വളരെയധികം പോഷകമൂല്യമുള്ളതുമായ പയർ വർഗ്ഗചെടിയാണ് ചെറുപയർ. ഔഷധമായും ഈ ധാന്യം ഉപയോഗിക്കുന്നുണ്ട്. ഇതിൽ അന്നജം, കൊഴുപ്പ് ,നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്. ചെറുപയർ ഏഴുതരമുണ്ടെന്നു പറയുന്നു.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരമാണ് ചെറുപയര്‍. ചെറുപയര്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ഓജസും ബലവും കിട്ടുന്നു. കൂടാതെ പല രോഗങ്ങളെയും ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താം. ചെറുപയര്‍ നല്ലൊരു മരുന്നു കൂടിയാണ്. മഞ്ഞപ്പിത്തം, കരള്‍രോഗം, ദഹനക്കുറവ്, രക്തവര്‍ദ്ധനവ് തുടങ്ങി പല രോഗങ്ങള്‍ക്കും ചെറുപയര്‍ വേവിച്ച് കഴിക്കുന്നത് നല്ലതാണ്. ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നവരുമുണ്ട്.
ചെറുപയര്‍ കഴിക്കുന്നതിലൂടെ കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും രക്തവര്‍ദ്ധനയുണ്ടാക്കാനും കഴിയുന്നു.
ചെറുപയര്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ഓജസും ബലവും ലഭിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഒരു നേരം ചെറുപയര്‍ കഴിക്കാം. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കും. കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിര്‍ത്താനും ചെറുപയര്‍ ഉത്തമമാണ്. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് കഴിയ്ക്കുന്നത് നല്ലതാണ്.
ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മികച്ച ഭക്ഷണമാണിത്. പ്രമേഹരോഗികള്‍ ചെറുപയര്‍ കഴിക്കുന്നത് നല്ലതാണ്. ചെറുപയര്‍ മുളപ്പിച്ചത് അധികം മസാല ചേര്‍ക്കാതെ തോരന്‍ ഉണ്ടാക്കി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
ചെറുപയര്‍ മുളപ്പിച്ചത്, മുരിങ്ങയില, ചുവന്നുള്ളി എന്നിവ അല്‍പം ഉപ്പ് ചെര്‍ത്ത് വഴറ്റി അതിലേക്ക് ചോറ് ചേര്‍ത്ത് യോജിപ്പിക്കുക. ഇത് കുട്ടികള്‍ക്ക് വളരെ നല്ല പോഷകാഹാരമാണ്.
ചെറുപയര്‍പ്പൊടിയും ഉലുവപ്പൊടിയും ചേര്‍ത്ത് സോപ്പിനു പകരം ശരീരത്തില്‍ തേച്ച് കുളിക്കുന്നത് നല്ല തിളക്കം ലഭിക്കും. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും ചെറുപയര്‍പ്പൊടിയും ചേര്‍ത്ത് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും. ചെറുപയര്‍ റോസ് വാട്ടറില്‍ അരച്ച് കുഴമ്പാക്കി കണ്ണിനു മുകളില്‍ തേക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകാം. കണ്ണിനു കുളിര്‍മ കിട്ടും. ചെറുപയര്‍പൊടി തലയില്‍ തേച്ച് കുളിക്കുന്നത് താരനും പേന്‍ ശല്യമകറ്റാനും ഫലപ്രദമാണ്. ചെറുപയര്‍പൊടി, തൈര്, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് സൂര്യപ്രകാശം കൊണ്ടുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ സഹായിക്കും. ബദാം എണ്ണ ശരീരം മുഴുവന്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം ചെറുപയര്‍ പൊടി തേച്ച് കുളിക്കുന്നതും നല്ലതാണ്. ചെറുപയര്‍ പൊടിയും മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങനീരും ചേര്‍ത്ത് ദേഹത്തു പുരട്ടുന്നത് ശരീരകാന്തി വര്‍ദ്ധിപ്പിക്കും

 

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...