ആമസോണില്‍ പാര്‍ട് ടൈം ജോലിചെയ്യാം… മണിക്കൂറില്‍ 140 രൂപ വരെ നേടാം
നിങ്ങള്‍ക്ക് ഇഷ്ടമുള്ള സമയത്ത് ഇഷ്ടപ്പെടുന്ന തരത്തില്‍ പാര്‍ട് ടൈം ആയിജോലി ചെയ്ത് മണിക്കൂറില്‍ 120രൂപമുതല്‍140 രൂപ വരെ നേടണമോ ?. എങ്കില്‍ ആമസോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്യൂ. പ്രമുഖ ഓണ്‍ലൈന്‍ ബിസിനസ് ദാതാക്കളായ ആമസോണ്‍ താല്പര്യമുള്ള സാധാരണക്കാര്‍ക്കായി പാര്‍ട്ടൈം ജോലി വാഗ്നാനം ചെയ്യുന്നു. ആകെ വേണ്ടത് സ്വന്തമായി ഒരു വാഹനവും ഒരു ആണ്‍ഡ്രോയിഡ് ഫോണും മാത്രം. നിങ്ങളുടെ താല്പര്യമനുസരിച്ച് ഒരു ദിവസം 4 മണിക്കൂര്‍വരെ ജോലിചെയ്യാം. ഒരു ആഴ്ചയില്‍ 25-30 മണിക്കൂറുകള്‍. ജോലിയാകട്ടെ വെറും സിംമ്പിള്‍. ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഡെലിവറി പാര്‍ട്ണേഴ്സ് ആവുക. അതിനായി ആണ്‍ഡ്രോയിഡ് ഫോണുകളില്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്ന ആമസോണ്‍ ഫ്ലെക്സ് (Amazon Flex) എന്ന ആപ് ആമസോണ്‍ പുറത്തിറക്കിയിട്ടുണ്ട്. ആപ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോടെ നിങ്ങള്‍ ആമസോണ്‍ പാര്‍ട്ണേഴ്സ് ആയികഴിഞ്ഞു. അതിനായി ഏറ്റവും പുതിയ ലോജസ്റ്റിക് സിസ്റ്റത്തില്‍ ആണ് ആമസോണ്‍ ആപ് പുറത്തിറക്കിയിരിക്കുന്നത്.
2015ല്‍ ആണ് ആമസോണ്‍ ഈ പ്രോഗ്രാമുമായി രംഗത്തുവരുന്നത്. ഇന്ന് അമേരിക്ക, സ്പെയിന്, ജര്‍മനി, ബ്രിട്ടണ്, സിംങ്കപൂര്‍, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തിലാണ് ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് എത്തിച്ചുകൊടക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആദ്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ബെംഗളൂരു, മുബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ മാത്രമാണ് ആമസോണ്‍ ഈ സേവനം നടപ്പിലാക്കിയിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മറ്റ് നഗരങ്ങളിലേക്കും ഈ പദ്ധതി മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആമസോണ്‍ ഏഷ്യയുടെ വൈസ് പ്രസിഡന്റ് അഖില്‍ സക്സേന പറഞ്ഞു. To download the app: https://flex.amazon.in/