അവസാനം ഗവര്‍ണ്ണറുടെ അനുമതി. പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ 31ന് ചേരും

Print Friendly, PDF & Email

കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രത്യേക നിയമസഭാ സമ്മേളനം ഡിസംബര്‍ 31ന് ചേരും. ഇത് സംബന്ധിച്ച സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ച ഗവര്‍ണര്‍ സമ്മേളനം വിളിക്കാന്‍ അനുമതി നല്‍കി.

നേരത്തെ നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തെത്തി. സമ്മേളനം ചേരേണ്ട അടിയന്തരാവശ്യം സര്‍ക്കാറിന്റെ കത്തില്‍ വ്യക്തമല്ലെന്നായിരുന്നു ഗവര്‍ണറുടെ വിശദീകരണം.

അതിനിടെ കര്‍ഷക സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. അംബാനിക്കും അദാനിക്കുമെതിരെ കര്‍ഷകരുടെ പ്രതിഷേധം അലയടിക്കുകയാണ്. ഇന്ന് പഞ്ചാബില്‍ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച കര്‍ഷകര്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •