അലീഖഢ് മുസ്ലിം സര്‍വകലാശാലയില്‍ അക്രമം
മുഹമ്മദലി ജിന്നയുടെ ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് അലീഖഢ് മുസ്ലിം സര്‍വകലാശാലയില്‍ ഹിന്ദു യുവ വാഹിനിയെന്ന തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ അക്രമം. ക്യാംപസിനുള്ളില്‍ പ്രവേശിക്കുകയും വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്തു. ഇതോടെ പുറത്തുനിന്നുള്ളവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. സംഘര്‍ഷം കനത്തതോടെ പൊലിസെത്തി കണ്ണീര്‍വാതക പ്രയോഗം നടത്തി. നിരവധി വിദ്യാര്‍ഥികള്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ക്യാംപസില്‍ ജിന്നയുടെ ചിത്രം ഉള്ളതിനെപ്പറ്റി രണ്ടുദിവസം മുന്‍പ് അലീഖഢ് ബി.ജെ.പി എം.പി സതീഷ് ഗൗതം വൈസ് ചാന്‍സിലറോട് ചോദ്യമുന്നയിച്ചിരുന്നു. സര്‍വകലാശാലയുടെ സ്ഥാപകന്‍ എന്ന നിലയിലാണ് ചിത്രമുള്ളതെന്ന് വി.സി താരിഖ് മന്‍സൂര്‍ മറുപടിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ ക്യാംപസില്‍ ഇരച്ചുകയറി അക്രമം നടത്തിയത്.
4 - 4Shares