അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ തീവെച്ചു കൊന്നു. യുവാവും മരിച്ചു

Print Friendly, PDF & Email

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അര്‍ദ്ധ രാത്രി വീട്ടിൽക്കയറി പ്ലസ്‌ടു വിദ്യാർഥിനിയെ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പദ്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവിക (പാറു -17) ആണ് ക്രൂരതക്കിരയായത്. പറവൂര്‍ സ്വദേശി യുവാവാണ് മരിച്ചത്. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിനും പൊള്ളലേറ്റു.

രാത്രി 12. 15-ഓടെയാണ് സംഭവം. ബൈക്കിൽ ഷാലന്റെ വീട്ടിലെത്തിയ യുവാവ് കതകിൽ മുട്ടി വീട്ടുകാരെ ഉണർത്തുകയായിരുന്നു. പുറത്തിറങ്ങിയ ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണർന്നെത്തിയ ദേവികയുടെ മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. ഒപ്പം യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്.

  •  
  •  
  •  
  •  
  •  
  •  
  •