അഭയ കൊലക്കേസ് പ്രതികള്‍ കുറ്റക്കാര്‍…. ശിക്ഷാവിധി നാളെ.

Print Friendly, PDF & Email

അഭയ കൊലക്കേസില്‍ ഒന്നാം പ്രതി തോമസ് കോട്ടൂരും മൂന്നാം പ്രതി സ്റ്റെഫിയും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നു. ശിക്ഷ നാളെ വിധിക്കു 28 വര്‍ഷങ്ങള്‍ക്കു ശേഷം ആണ് വിധി ഉണ്ടായിരരിക്കുന്നത്. തോമസ് കോട്ടൂരിനെതിരെ അതിക്രമിച്ചു കടക്കല്‍ കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ സംൟത്തിനടയില്ലാതെ തെളിഞ്ഞുവെങ്കില്‍ സ്റ്റെഫിയുടെ പേരില്‍ തെളിവു നശിപ്പിക്കല്‍ കൊലപാതകം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിന്‍റെ ആരംഭം മുതല്‍ തെളിവു നശപ്പിക്കുന്നതിനും മറ്റും പ്രതികള്‍ ശ്രമിച്ചുവെന്ന് കോടതി കണ്ടെത്തി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതികളും കൂട്ടത്തിലുണ്ടായിരുന്നവരും വിധിപ്രസ്ഥാവം കേട്ടത്. പ്രതികള്‍ കുറ്റവാളികളെന്ന കണ്ടത്തിയതിനാല്‍ പ്രതികളെ ഇന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകും ശിക്ഷാ വിധി സ്വീകരിക്കുവാന്‍ നാളെ ജയിലില്‍ നിന്നായിരിക്കും കോടതിയിലേക്ക് കൊണ്ടുവരുക.

  •  
  •  
  •  
  •  
  •  
  •  
  •