അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നു

Print Friendly, PDF & Email

രാജ്യത്തിന്റെ പ്രതിരോധക്കരുത്തിനു മൂര്‍ച്ച നല്‍കാന്‍ യുഎസില്‍നിന്ന് ആറ് അപ്പാഷെ (എഎച്ച് 64 ഇ) ഹെലിക്കോപ്റ്ററുകള്‍  93  കോടി ഡോളറിനു (6140 കോടി രൂപ) ഇന്ത്യ വാങ്ങുന്നു. ഇന്ത്യന്‍ കരസേനയുടെ വ്യോമവിഭാഗത്തിനാണു ഹെലിക്കോപ്റ്ററുകള്‍ ലഭ്യമാക്കുക. ഹെലിക്കോപ്റ്ററില്‍ സജ്ജമാക്കുന്ന ഫയര്‍ കണ്‍ട്രോള്‍ റഡാര്‍, ലോങ്‌ബോ മിസൈല്‍ എന്നിവയും യുഎസില്‍ നിന്ന് ഇന്ത്യ വാങ്ങും.

യുഎസ് സേന ഉപയോഗിക്കുന്ന ബോയിങ് നിര്‍മിത അത്യാധുനിക ഹെലിക്കോപ്റ്ററുകളാണ് അപ്പാഷെ ഹെലിക്കോപ്റ്റര്‍. ശത്രുമേഖലകളിലേക്ക് ഇരച്ചെത്തി ആക്രമണം നടത്താന്‍ കെല്‍പുള്ള ഇവയ്ക്ക് പീരങ്കികള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ വഹിക്കനാവും. ഒരേസമയം 12 ശത്രുസ്ഥാനങ്ങള്‍ നിരീക്ഷിക്കാനുള്ള റഡാര്‍ സംവിധാനം ഇതിലുണ്ട്. ശത്രുസാന്നിധ്യം കണ്ടെത്താനുള്ള അത്യാധുനിക സെന്‍സറുകള്‍, വെടിയുണ്ടകള്‍ പ്രതിരോധിക്കുന്ന (ബുള്ളറ്റ് പ്രൂഫ്) കവചം തുടങ്ങിയവ അപ്പാഷെ (എഎച്ച് 64 ഇ) ഹെലിക്കോപ്റ്ററുകളെ യുദ്ധഭൂമിയിലെ അപ്രദിരോധ്യനാക്കുന്നു.

(Visited 30 times, 1 visits today)
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
  4
  Shares