അടുത്തത് ഒരു വനിതാ പ്രധാനമന്ത്രി ആയിരിക്കുമോ…?.

Print Friendly, PDF & Email

2014ല്‍ ഇന്ത്യ മറ്റൊരു വനിത പ്രധാനമന്ത്രിയെ കണ്ടാലും അത്ഭുതപ്പെടാനില്ല. സാധ്യതകള്‍ വിരല്‍ ചൂണ്ടുന്നത് അതിലേക്കും കൂടിയാണ്. മെയ് 21 ന് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചതോടെ  ഫലപ്രഖ്യാപനത്തിനു മുന്പ് പ്രതിപക്ഷ ഐക്യം എന്ന പ്രതീക്ഷക്കാണ് മങ്ങലേല്‍ക്കുന്നത്.

ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ്സിനില്ല. പരമാവധി 140 സീറ്റുവരെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതില്‍ കുറഞ്ഞാലും അത്ഭുതമില്ല. അപ്പോള്‍ സ്വാഭാവികമായും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ തന്നെയായിരിക്കും മന്ത്രി സഭയുണ്ടാക്കാന്‍ പ്രസിഡന്‍റ് ക്ഷണിക്കുക. അതിനു തടയിടണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണി രൂപീകരിച്ച് ഭൂരിപക്ഷം എംപിമാരേയും തങ്ങളുടെ പക്ഷത്തു കൊണ്ടുവരണം. അതിനുവേണ്ടിയായിരുന്നു 21ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തത്. ആ നീക്കമാണ് പരാജയപ്പെട്ടിരിക്കുന്നത്.

140നു മുകളില്‍ സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ശ്രമിക്കേണ്ടതുള്ളൂ എന്നതായിരുന്നു കോണ്‍ഗ്രസ് തീരുമാനം. അതിനുള്ള സാധ്യത കുറഞ്ഞതോടെ കര്‍ണ്ണാടക മോഡലില്‍ നിര്‍ബന്ധിതമാകും. ഇവിടെയാണ് മായാവതിയുടേയും മമതാ ബാനര്‍ജിയുടേയും ശുക്ര ദശ തെളിയുന്നത്. സീറ്റുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് വരുക യുപിയിലെ എസ്പി ബിഎസ്പി സഖ്യമോ അല്ലങ്കില്‍ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസോ ആയിരിക്കും. മായാവതിക്കും മമതക്കും ഒരുപോലെ പ്രധാനമന്ത്രി കസേരയിലേക്ക് നോട്ടവുമുണ്ട്. അതുകൊണ്ടാണ് 21ന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗത്തില്‍ നിന്ന് ഇരുവരും വിട്ടുനിന്നത്.

2014 ആവര്‍ത്തിക്കുവാന്‍ ബിജെപിക്ക് കഴിയുമെന്ന് ആരും കരുതുന്നില്ല. 200 സീറ്റ് കടക്കുകയെന്നതു തന്നെ ബിജെപിക്ക് ബാലികേറാമലയായിരിക്കും. എന്‍ഡിഎ മുന്നണിക്കു കേവല ഭൂരപക്ഷത്തിനാവശ്യമായ 271സീറ്റുകള്‍ കിട്ടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അപ്പോള്‍ ഇപ്പോള്‍ പ്രതിപക്ഷത്തുള്ള ഏതെങ്കിലും പാര്‍ട്ടിയെ അടര്‍ത്തിയെടുത്ത് കൂട്ടത്തില്‍ കൂട്ടാനായിരിക്കും ബിജെപി ശ്രമിക്കുക. നിലവിലെ സാഹച്യത്തില്‍ പ്രതിപക്ഷത്തു നിന്ന് ഏതെങ്കിലും രാഷ്ട്രീയ രാഷ്ട്രീയ പാര്‍ട്ടി പരസ്യമായി ബിജെപി അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ പോലും രാഷ്ട്രീയം എന്നത് അവസരങ്ങളുടെ കളിയാണ്… അവിടെ അപ്രതീക്ഷിതമായത് എന്തും സംഭവിക്കാം. ഒരുപക്ഷെ അടുത്ത പ്രധാനമന്ത്രി ഒരു വനിത ആയാല്‍ പോലും അതില്‍ അത്ഭുതത്തിനവകാശമില്ല

(Visited 12 times, 1 visits today)
  •  
  •  
  •  
  •  
  •  
  •  
  •  
  •