അടിപതറി മോദിയും അമിത്ഷായും
പൗരത്വ വിവാദത്തില്‍ മോദിയും അമിത്ഷായും കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുന്നു. ബിഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ജെ.ഡി.യു. മുഖ്യമന്ത്രി നിതീഷ് കുമാറും പിന്മാറുകയാണ്. പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് നിതീഷിന്റെ പ്രഖ്യാപനം. നേരത്തെ, ഒരു സാഹചര്യത്തിലും എന്‍.ആര്.സി നടപ്പിലാക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ തുടങ്ങി അഞ്ച് സംസസ്ഥാനങ്ങളെങ്കിലും എന്‍.ആര്.സിക്കും പൗരത്വഭേദഗതി നിയമത്തിനും അനുകൂലമായ നിലപാടല്ല സ്വീകരിക്കന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ഈ മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിയമം യൂണിയന് ലിസ്റ്റില്‍ വരുന്നതാണ് എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
പൗരത്വ നിയമം മഹാരാഷ്ട്രയില്‍ നടപ്പിലാക്കുവാന്‍ സാദ്ധ്യതയില്ല. ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളായ ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നിവര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തെങ്കിലും ഇപ്പോള്‍ മൗനം പാലിക്കുകയാണ് പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് മറ്റ് സഖ്യകക്ഷികളും സ്വീകരിക്കുന്നത്. കടുത്ത പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിക്കുന്ന കാഴ്ചയാണ് അനുനിമിഷം കാണാനാകുന്നത്. ദിനംപ്രതി രൂക്ഷമായികൊണ്ടിരിക്കുന്ന ഈ പ്രക്ഷോഭങ്ങള്‍ എങ്ങനെ നേരിടും എന്ന് തിരിച്ചറിയാതെ വിഷമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.