SPECIAL COLUMN

ഇപ്പോഴും തുടരുന്ന മനുഷ്യ പരിണമത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ ആയി ‘ബജാഉ’ ജനതയുടെ ഡിഎൻഎ പഠനം..?
മനുഷ്യ പരിണാമ സിദ്ധാന്ത വിരുദ്ധ വാദികള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് “ഇപ്പോഴെന്താ മനുഷ്യര്‍ക്ക് പരിണാമം സംഭവിക്കാത്തത്”എന്ന്. എന്നാല്‍ മനുഷ്യരുള്‍പ്പെടെ സര്‍വ്വ ജിവജാലങ്ങളിലും അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃയയാണ് പരിണാമം എന്ന് തെളിയിച്ചിരിക്കുകയാണ് ഡെൻമാർക്ക് കോപ്പൻഹേഗൻ സർവകലാശാലയിലെ ഒരു കൂട്ടം ജനിതിക ഗവേഷകര്‍. ജല പരിസ്ഥിതികളുമായുള്ള സാധാരണ മനുഷ്യ ഇടപെടലിൽ നിന്നു തികച്ചും വ്യത്യസ്തമായ ജീവിത രീതി പിന്തുടരുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ബജാഉ ജനതയ്ക്കിടയിൽ അസാധാരണമായ ഡൈവിംഗ് കഴിവുകൾ വർദ്ധിപ്പിക്കുന്ന ജനിതക പരിണാമങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ […]
⚪ പി ബി ന്യൂസ് പ്ലസ്

‘അൽ ഫലാഹ്’ തീവ്രവാദികളെ വാര്‍ത്തെടുക്കുവാനായി ഒരു സര്‍വ്വകലാ ശാല..!!!
തീവ്രവാദികളെ സൃഷ്ടിക്കുവാനായി ഒരു സര്‍വ്വകലാ ശാല അതാണ് ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാല. ഡൽഹി ചെങ്കോട്ട സ്ഫോടന ത്തോടനുബന്ധിച്ച് ഇതുവരെ അൽ-ഫലാഹ് സർവകലാശാലയുടെ സ്ഥാപകനായ ജവാദ് അഹമ്മദ് സിദ്ദിഖി അക്കം മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. 200 ഡോക്ടർമാരെയും അൽ ഫലാഹ് സർവകലാശാല ജീവനക്കാരെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ് വിവിധ അന്വേഷണ ഏജന്‍സികള്‍. സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട1,000 ത്തിലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. സുരക്ഷാ ഏജൻസികൾ സർവകലാശാലയിൽ […]
ആരോഗ്യം

മനുഷ്യ മസ്തിഷ്കത്തിന്റെ വഴിത്തിരിവുകളുടെ കാലമാണ് 9, 32, 66, 83 വയസ്സുകള്‍ എന്ന് പുതിയ പഠനം.
തലച്ചോറ് ജീവിതത്തിന്റെ അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നും പ്രധാന വഴിത്തിരിവുകൾ 9, 32, 66, 83 വയസ്സുകളിൽ പ്രത്യക്ഷപ്പെടുന്നുവെന്നും കേംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. 90 വയസ്സ് വരെയുള്ള 4,000 ആളുകളിലാണ് അവര്‍ പഠനം നടത്തിയത്. അവരുടെ മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്താൻ ശാസ്ത്രജ്ഞർ സ്കാനുകൾ നടത്തി. മാനസികാരോഗ്യ വൈകല്യങ്ങളും ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത ജീവിതത്തിലുടനീളം വ്യത്യാസപ്പെടുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ ഈ പഠനങ്ങള്‍ സഹായിക്കുമെന്ന് അവർ പറഞ്ഞു.·പുതിയ അറിവിനും അനുഭവത്തിനും പ്രതികരണമായി തലച്ചോറ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നും […]
TECHNOLOGY

‘വിന്‍ഡോസ് 10ന് മരണമണി!’ ഉപഭോക്താക്കളെ ഞെട്ടിച്ച് മൈക്രോസോഫ്റ്റ്.
ഒക്ടോബർ 14 മുതൽ വിൻഡോസ് 10-നുള്ള സപ്പോർട്ട് പൂർണ്ണമായും നിർത്തലാക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുകയാണ്! ഇതൊരു ചെറിയ കാര്യമല്ല. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കമ്പനിയുടെ പിന്തുണ ഇല്ലാതാകുന്നതോടെ, പുതിയ സുരക്ഷാ അപ്ഡേറ്റുകളോ (Security Updates) മറ്റ് നിർണായക പരിഷ്കാരങ്ങളോ ലഭിക്കില്ല. അതായത്, നിങ്ങളുടെ കമ്പ്യൂട്ടർ സൈബർ ഭീഷണികൾക്ക് കൂടുതൽ ഇരയാകാൻ സാധ്യതയുണ്ട്. പരിഹാരം വിൻഡോസ് 11 ആണോ? എങ്കിൽ അവിടെയാണ് യഥാർത്ഥ ‘പ്രശ്നം’! വിൻഡോസ് 10-ൽ നിന്ന് രക്ഷ നേടാനുള്ള സ്വാഭാവികമായ വഴി അതിന്റെ പിൻഗാമിയായ വിൻഡോസ് 11-ലേക്ക് […]
ബിസിനസ്

രൂപ ഇടിയുന്നു, വിപണികൾ മുങ്ങുന്നു. സാധാരണക്കാരെ കുറിച്ച് ആരും മിണ്ടുന്നില്ല..!
ഒരു ദശാബ്ദം മുമ്പ് രൂപയുടെ മൂല്യത്തകർച്ചയിൽ ഇത്രയധികം വിഷമിച്ച പലരും സംസാരിക്കാൻ തയ്യാറായിട്ടില്ല. മൻമോഹൻ സിംഗ് ചുമതലയേൽക്കുമ്പോൾ അദ്ദേഹം സിംഹമായിരുന്നു. ഇപ്പോൾ അവർ എലികളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണ ഇന്ത്യൻ രൂപയുടെ പ്രശ്നങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കഴിഞ്ഞ പ്രാവശ്യം ഇത്തരത്തിൽ ഒരു കോലാഹലമുണ്ടായി എന്ന് നല്ല ഓർമശക്തിയുള്ളവർ ഓർക്കും. 2014-ലെ ഒരു റാലിയിൽ, ഒരു പ്രമുഖ പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞിരുന്നു: “നമ്മുടെ രാജ്യത്തെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുകയാണ്. […]
⚪ എഡിറ്റോറിയൽ

ഇൻഡ്യോ – അമേരിക്കൻ പ്രതിസന്ധി
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50% തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ വർദ്ധിച്ചതോടെ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുകയാണ്. മുൻകാലങ്ങളിൽ, മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ഇരു രാജ്യങ്ങളും അടുത്ത് പ്രവർത്തിച്ചിരുന്നു. ജപ്പാനോടും യൂറോപ്യൻ യൂണിയനോടും (EU) വ്യാപാര നയങ്ങളിൽ പെരുമാറിയ അതേ രീതിയിൽ ഇന്ത്യയോടും പെരുമാറുന്നതിലൂടെ അമേരിക്ക ഒരു വലിയ തെറ്റ് ചെയ്തുവെന്ന് ഒരു പുതിയ റിപ്പോർട്ട് വെളിപ്പെടുത്തി. അമേരിക്കൻ തിങ്ക് […]

കാര്‍ഷികം

‘പേരയ്ക്ക’ ഉഷ്ണമേഖലയിലെ ആപ്പിള്‍
ഉഷ്ണമേഖലയിലെ ആപ്പിള്‍ എന്ന അറിയപ്പെടുന്ന പേരയ്ക്ക ധാരാളം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള പഴമാണ്. ഇന്ത്യയില്‍ എന്നിവിടങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തു വരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ മാത്രം ഇന്ത്യയിലെത്തിയ പഴവര്‍ഗ്ഗമാണ് പേര. മെക്സിക്കോ, മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കു ഭാഗം എന്നിവിടങ്ങളിലാണ് പേരയുടെ ജന്മദേശം. എല്ലാത്തരം മണ്ണിലും വളരാന്‍ യോജിച്ച ഒരു ഫലവൃക്ഷസസ്യമാണിത്. കൂടുതല്‍ നല്ലത് വരണ്ട കാലാവസ്ഥയും, നീര്‍വാഴ്ച്ചയുള്ള ചുവന്ന പശിമരാശി മണ്ണുമാണ്. ആവശ്യത്തിന് സൂര്യപ്രകാശം വേണം. മാവ്, വാഴ, നാരങ്ങ എന്നിവ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും ഉല്‍പ്പാദിപ്പിച്ച് വിറ്റഴിക്കപ്പെടുന്ന അടുത്ത പഴമാണ് […]
AUTO

ലോകത്തിലെ ആദ്യത്തെ പറക്കും കാറിന് യുഎസ് സർക്കാർ അംഗീകാരം നൽകി.
തത്വത്തില്‍ പറക്കും കാറുകൾ ഒടുവിൽ യാഥാർത്ഥ്യമായി. പറന്നുയരാൻ കഴിയുന്ന കാറുകൾ പല കമ്പനികള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും, അവയിൽ മിക്കതിനും യഥാർത്ഥത്തിൽ പറന്നുയരാൻ കഴിയില്ല. കാരണം തദ്ദേശീയ സര്‍ക്കാരുകളുടെ അനുമതി അവക്കില്ല എന്നതുതന്നെ. അതിനാല്‍, നിയമപരമായി അത്തരം കാറുകള്‍ നിലവിലില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കൻ ഗവൺമെന്റ് ഒരു പറക്കും കാർ പ്രോട്ടോടൈപ്പിന് ആവശ്യമായ അനുമതികൾ നല്കി ചരിത്രം കുറിച്ചത്. അലഫ് എയറോനോട്ടിക്സ് എന്ന എയറോനോട്ടിക്സ് കമ്പനി 2022 ഒക്ടോബറിൽ രൂപകല്‍പ്പന ചെയ്ത് വ്യാവസായിക ഉൽപ്പാദനത്തിന് അടുത്തുനിൽക്കുന്ന ഫ്ലൈയിംഗ് മോഡൽ പറക്കും […]
മെട്രോ വാർത്തകൾ

കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിമായി തുടരും.
കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു. 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും. സിദ്ധരാമയ്യക്ക് കാലാവധി പൂര്‍ത്തിയാക്കാൻ ഡികെ ശിവകുമാര്‍ സമ്മതിച്ചതായാണ് എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാര്‍ ആയിരിക്കും പ്രധാനമുഖമെന്നു സിദ്ധരാമയ്യ ഉറപ്പു നൽകി. കര്‍ണാടകയിലെ മന്ത്രിസഭ രൂപീകരണ സമയത്ത് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു ധാരണ. എന്നാൽ, രണ്ടര വര്‍ഷമായിട്ടും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഡികെയെയും ഡികെയെ അനുകൂലിക്കുന്ന എംഎൽഎമാരും അതൃപ്തരായിരുന്നു. […]
സാഹിത്യം

ബാംഗ്ളൂർ പ്രവാസിക്ക് “അക്ബർ കക്കട്ടിൽ പുരസ്കാരം”.
ബംഗളൂരിൽ പ്രവാസി ഡോ. പ്രേംരാജ് കെ കെയുടെ “മാനം നിറയെ വർണ്ണങ്ങൾ ” എന്ന ചെറുകഥാ സമാഹാരത്തിന് നിർമ്മാല്യം കലാ സാഹിത്യവേദിഏർപ്പെടുത്തിയ “അക്ബർ കക്കട്ടിൽ” പുരസ്കാരം. പതിമ്മൂന്നു ചെറുകഥകളടങ്ങിയ ഈ ചെറുകഥാ സമാഹാരം ബെംഗളൂരു മലയാളികൾക്കിടയിൽ ചർച്ചാവിഷയമായിരുന്നു. സമകാലിക ജീവിതത്തിന്റെ സവിശേഷമായ പ്രശ്ങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രധാനമായും ഈ കഥകളിൽ ആവിഷ്ക്കരിക്കപ്പെടുന്നത്.ഇതിനുമുമ്പും മറ്റു ചില പുരസ്കാരങ്ങളും ഡോ. പ്രേംരാജിനെ ത്തേടി എത്തുകയുണ്ടായി. കൂടാതെ ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഹാർവാർഡ് ബുക്ക് […]

സംസ്കൃതി

ശിവരാത്രി വ്രതം; ആഹരിക്കാതിരിക്കല്‍ ആണ് വ്രതം
ശിവരാത്രി വ്രതം എടുക്കുന്നവര്‍ തലേന്നാള്‍ അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍ സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. പാലാഴിമഥനസമയം ഹലാഹലവിഷം പുറത്തുവന്നപ്പോള്‍ ലോകനാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ […]

English Edition

How Hezbollah was fooled into purchasing explosive pagers
Invisible detonators and wafer-thin plastic explosives turned batteries into bombs after a fake, but convincing, online history was created for bulky new product used by thousands. The batteries inside the weaponized pagers that arrived in Lebanon at the start of the year, part of an alleged Israeli plot to decimate Hezbollah, had powerfully deceptive features […]

































