Welcome        Wednesday 19th June 2013
പാക് സഹായത്തിന് ഉപാധിയുമായി യു.എസ്. ബില്

Print
Written by M.J.Francis   
Sunday, 13 May 2012 08:14
altവാഷിങ്ടണ്‍: തീവ്രവാദവിരുദ്ധ പോരാട്ടങ്ങള്ക്കായി പാകിസ്താന് അമേരിക്ക നല്കുന്ന സാമ്പത്തിക സഹായത്തിന് ഉപാധികള്‍. പുതിയ ഉപാദികള്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള 'പാകിസ്താന്‍ ടെററിസം അക്കൗണ്ടബിലിറ്റി ആക്ട് 2012' എന്ന ബില്‍  യു.എസ്  കോണ്ഗ്രണ്സില് അവതരിപ്പിച്ചു. ഐ.എസ്.ഐയുടെ പിന്തുണയോടെ തീവ്രവാദികള് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോ അമേരിക്കന്‍ പൗരന്റെയും ബന്ധുവിനു നല്കാന്‍ ഈ സഹായ ധനത്തില്‍ നിന്ന് അഞ്ചു കോടി ഡോളര്‍ വീതം വെട്ടിക്കുറയ്ക്കണമെന്നതാണ് ബില്ലിലെ പ്രധാന നിര്ദേശം. വര്ഷങ്ങളായി അമേരിക്ക പാകിസ്താന് സാമ്പത്തിക സഹായം നല്കി വരുന്നുണ്ട്. എന്നാല്‍ ഈ പണം ദുരുപയോഗം ചെയ്ത് ഇന്ത്യയിലും അഫ്ഗാനിസ്താനിലും ആക്രമണങ്ങള്‍ നടത്തുന്നതിന് പാകിസ്താന്‍ ദശകങ്ങളായി ഐ.എസ്.ഐയുടേയും സൈന്യത്തിന്റെയും സഹായത്തോടെ തീവ്രവാദികള്ക്കു സഹായം നല്കി വരികയാണെന്നും അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്തുകയാണെന്നും ബില്‍ അവതരിപ്പിച്ചു കൊണ്ട് കോണ്ഗ്രസ് അംഗം ഡാന റോറാബ്രാഷര് പറഞ്ഞു. പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി തീവ്രവാദികള്‍ കൊലപ്പെടുത്തിയ മുഴുവന്‍ അമേരിക്കന്‍ പൗരന്മാരുടേയും വിവരങ്ങള്‍ ശേഖരിക്കണം. ഉസാമ ബിന്‍ ലാദന് വര്ഷ്ങ്ങളോളം ഒളിവില്‍ കഴിയാന്‍ താലിബാനെയും പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്സികയേയും പാക് സര്ക്കാര്‍ സഹായിച്ചെന്നും ഇപ്പോള്‍ അഫ്ഗാനിസ്താനില്‍ സഖ്യസേനയ്‌ക്കെതിരെ ആക്രമണം നടത്തുന്ന ഹഖാനി ശൃംഖലയേയും പാകിസ്താന്‍ സര്ക്കാറാണ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.



Share/Save/Bookmark
 

Add comment


Security code
Refresh